തലശ്ശേരി(Thalassery-Historical City) / About Thalassery

തലശ്ശേരി(Thalassery-Historical City) / About Thalassery

തലശ്ശേരി വിശേഷങ്ങൾ

തലശ്ശേരി(Thalassery-Historical City) / About Thalassery






തലശ്ശേരി അഥവാ Tellicherry  ഒരു മുനിസിപ്പാലിറ്റിയാണ്, കണ്ണൂർ ജില്ലയിലെ മലബാർ തീരത്തുള്ള ഒരു വാണിജ്യ നഗരമാണ് . തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുണ്ട്.തലശ്ശേരി ഹെറിറ്റേജ് സിറ്റിക്ക് 23.98 ചതുരശ്ര കിലോമീറ്റർ (9.26 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർ മുതൽ 30 മീറ്റർ വരെ ഉയരത്തിലാണ് തലശ്ശേരി സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ 1865ലെ മദ്രാസ് ആക്‌ട് 10 (1850ലെ നഗരത്തിലെ മെച്ചപ്പെടുത്തലുകളുടെ ഭേദഗതി പ്രകാരം 1866 നവംബർ 1-ന് ടെലിച്ചേരി മുനിസിപ്പാലിറ്റി രൂപീകരിച്ചു, ഇത് സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും പഴയ മുനിസിപ്പാലിറ്റിയായി മാറി. അന്ന് മുനിസിപ്പാലിറ്റി ടെലിച്ചേരി കമ്മീഷൻ എന്നറിയപ്പെട്ടിരുന്നു, വടക്കേ മലബാറിന്റെ തലസ്ഥാനമായിരുന്നു തലശ്ശേരി . മലബാർ കളക്ടറായിരുന്ന ജി.എം.ബല്ലാർഡായിരുന്നു മുനിസിപ്പൽ കമ്മിഷന്റെ ആദ്യ പ്രസിഡന്റ്. പിന്നീട് യൂറോപ്യൻ ബാരിസ്റ്ററായ എ.എഫ്.ലാമറൽ തലശ്ശേരി നഗരസഭയുടെ ആദ്യ ചെയർമാനായി. 

തലശ്ശേരി(Thalassery-Historical City) / About Thalassery തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം യൂറോപ്യൻ ഭരണകാലത്ത് തലശ്ശേരി ഒരു പ്രമുഖ സ്ഥലമായി വളർന്നു. ഇന്ത്യയുടെ ചരിത്രത്തിൽ, പ്രത്യേകിച്ച് കൊളോണിയൽ കാലഘട്ടത്തിൽ, ചരിത്രപരവും സാംസ്കാരികവും വിദ്യാഭ്യാസപരവും വാണിജ്യപരവുമായ ഒരു പ്രധാന പങ്ക് തലശ്ശേരി വഹിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 9-ന് തലശ്ശേരി താലൂക്ക് രണ്ടായി വിഭജിച്ച് ഇരിട്ടി താലൂക്ക് രൂപീകരിച്ചു. മുൻ തലശ്ശേരി താലൂക്കിലെ വടക്കുകിഴക്കൻ മലയോര മേഖലകളായ പേരാവൂർ, ആറളം, അയ്യൻകുന്ന്, കൊട്ടിയൂർ, കേളകം എന്നിവ ഇരിട്ടി താലൂക്ക് പരിധിയിലാണ്.

ഡച്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് ചൈനീസ്, അറബ്, ജൂത വ്യാപാരികൾ സുഗന്ധവ്യഞ്ജന വിപണിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു തലശ്ശേരി.

കോലത്തുനാട് രാജാവിന്റെ രാജകുമാരനായിരുന്ന വടക്കലങ്കൂരിൽ നിന്ന് അനുമതി നേടിയ ബ്രിട്ടീഷുകാർ 1694-ൽ തലശ്ശേരി യിൽ  ഒരു വ്യാപാരകേന്ദ്രം സ്ഥാപിക്കുകയും ഒരു ഫാക്ടറി നിർമ്മിക്കുകയും ചെയ്തു. ആ നൂറ്റാണ്ടിന്റെ ഭൂരിഭാഗവും മലബാർ തീരത്ത് കച്ചവടക്കാരിൽ നിന്ന് കുരുമുളക് വാങ്ങി കച്ചവടം നടത്തിയിരുന്ന ഇവർ പത്ത് വർഷം മുമ്പ് തിരുവിതാംകൂറിൽ സമാനമായ ഒരു പോസ്റ്റ് സ്ഥാപിച്ചിരുന്നു.
 
Table Of Content 
 
Thalassery district
Thalassery pincode
Thalassery restaurant
thalassery station code
thalassery hotels
thalassery history
thalassery waterfalls
thalassery biryani


തലശ്ശേരിയുടെ പ്രത്യേകതകൾ -Speciality of Thalassery


തലശ്ശേരി യിൽ വെള്ളപൊക്കമില്ല, ഭൂകമ്പമില്ല, ഡാം പൊട്ടില്ല,  ബീഫ് എത്ര വേണമെങ്കിലും കഴിക്കാം . ആരും ചോദിക്കാനും നിയന്ത്രിക്കാനും വരില്ല,  തട്ടമിട്ടതും അല്ലാത്തതുമായ മൊഞ്ചത്തിമാര് ഇഷ്ടം പോലെ കാണാം ... 

 കണ്ടാലും കണ്ടാലും മതിവരാത്ത ഭംഗിയുള്ള തലശ്ശേരി കോട്ടയും, കടൽപ്പാലവും, ഫോളി പാർക്കും, ഗുണ്ടർട്ട് ബംഗ്ളാവും, തലായി ബീച്ചും ....



Thalayi Beach

  T halassery station code- തലശ്ശേരി റെയിൽവേ സ്റ്റേഷൻ 
 നഗരത്തെ മോടി  പിടിപ്പിക്കാനായികൊണ്ട് പുതിയ സ്റ്റാൻഡും, പഴയ സ്റ്റാൻഡും, KSRTC ഡിപ്പോയും, റെയിൽ‌വേ സ്റ്റേഷനും, സിറ്റി സെന്ററും, മാളുകളും, ആശുപത്രികളും,  സ്കൂളുകളും.    Thalassery station code- തലശ്ശേരി റെയിൽവേ സ്റ്റേഷൻ  കോഡ് - TLY 


Thalassery Railway Station


 
തലശ്ശേരിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഏറ്റവും മികച്ച കാര്യങ്ങൾ ഇവിടെ  ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചായ  മുഴപ്പിലങ്ങാട് ബീച്ചും, കേരളത്തിലെ ആദ്യത്തെ കോളേജുകളിൽ ഒന്നായ ബ്രണ്ണൻ കോളേജും ധർമ്മടം തുരുത്തും അമ്പലങ്ങളും കാവുകളും  ക‌ൃസ്ത്യന് പള്ളികളും മുസ്ലീം പള്ളികളും ഒക്കെ തന്നെ ആണ് .

ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റും സർക്കസും നടന്നത് ഉത്തരമലബാറിലെ  ഏറ്റവും വലിയ സിറ്റികളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന തലശ്ശേരിയിലാണ്  . ഇന്ത്യയിൽ തന്നെ ആദ്യമായി കേക്കിന്റെ  രുചിയറിഞ്ഞതും ഇവിടെ വച്ചു തന്നെ...

തലശ്ശേരിലേക്ക് കായികതാരങ്ങളെ  എത്തിക്കുന്നത് കണ്ണൂർ ജില്ലയിലെ ഏക KCA സ്റ്റേഡിയവും  വിശാലമായ മുനിസിപ്പൽ സ്റ്റേഡിയവും മറ്റു ഗ്രൗണ്ടുകളും ഒ ക്കേ തന്നെ ആണ് 

വിനോദ സഞ്ചാരികളുടെയും ഏറ്റവും ഇഷ്ടപ്പെടുന്ന  കേന്ദ്രമാണ്... നാലു  നദികളും മലകളും നീണ്ടുകിടക്കുന്ന കടൽ തീരവും ടൂറിസ്റ്റ് കേന്ദ്രങ്ങളുമുള്ള തലശ്ശേരി  നഗരം.

അടിയും ഇടിയും വെട്ടും കുത്തും  തലശ്ശേരി നാട്ടിലുണ്ടെങ്കിലും നിഷ്കളങ്കരും നേരിനുവേണ്ടി  പോരാടുന്നവരുമാണ് ഇവിടുത്തെ നല്ലവരായ നാട്ടുകാർ.

എട്ടോളം  തീയ്യേറ്ററുകളുള്ള ഈ മഹാനഗരം ഒരു പ്രധാന സിനിമാ ലൊക്കേഷൻ കൂടിയാണ്. നമ്മുടെ മലയാളികളുടെ എല്ലാം പ്രിയങ്കരനായ ശ്രീനിവാസനും വിനീത് ശ്രീനിവാസനും വിനീത്ന്റെ  ഏട്ടനും എന്തിനേറെ പറയുന്നു നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആയ  പിണറായി വിജയന്റെ നാടുകൂടിയാണ് നമ്മുടെ തലശ്ശേരി. 
 
Thalassery Restaurant- തലശ്ശേരി Restaurants 
 
Thalassery biryani  - തലശ്ശേരി ബിരിയാണി

ഇതൊന്നും പോരാത്തതിന്  ലോകത്തിന്റെ ഏതു കോണിൽ പോയാലും കിട്ടുന്ന തലശ്ശേരി ബിരിയാണി... തലശ്ശേരിയുടെ പ്രൗഢി  ഒന്നുകൂടെ മാറ്റു കൂട്ടുന്നു... 


തലശ്ശേരി ബിരിയാണി



തലശ്ശേരി ബിരിയാണി യെ കുറിച്ച് പറയുമ്പോൾ  മനസ്സിൽ ഓടി എത്തുന്നത് വളരെ പുരാതനമായ നമ്മുടെ പാരീസ് തന്നെ ആണ്. പിന്നീട് വന്ന റാറാവിസ് restaurant അവിടുത്തെ പൊറോട്ട യെ പറ്റി പറയാനില്ല, അതുപോലെ ബിരിയാണിയും പല വിധം പലഹാരങ്ങളും ഓക്കേ അവിടുത്തെ മാത്രം പ്രത്യേകത തന്നെ ആണ് .

പാരിസ് ഹോട്ടൽ ലെ മറ്റൊരു രുചികരമായ പലഹാരം ആണ് പഴം നിറച്ചതും ഉന്നക്കായ ഒക്കെ.

കേരളത്തിലെ ആദ്യത്തെ നഗരസഭയായ തലശ്ശേരി നഗരസഭ 150 ാം പിറന്നാൾ മികവിലാണ്.

 തലശ്ശേരി യിലെ ഭക്ഷണം ലോകം മുഴുവൻ തന്നെ പ്രസിദ്ധം ആണ് . പ്രത്യേകിച്ച് മുസ്ലിം വിഭവങ്ങൾ . മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തം ആണ് തലശ്ശേരി വിഭവങ്ങൾ .

പിന്നെ അതുപോലെ മറ്റൊരു വിശേഷം നമ്മുടെ സ്പെഷ്യൽ ice -cream കളും അതുപോലെ ഫലൂദ കളും ആണ്. പണ്ടത്തെ കാലത്തു നമ്മുടെ ചെറുപ്പത്തിൽ ഒക്കെ നമുക് ആകെ ഉണ്ടായിരുന്നത് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ സൈബൂസ് മാത്രമായിരുന്നു. അവിടെ ഇരുന്ന് ഒരു ഫലൂദ കഴിക്കുക എന്നൊക്കെ പറയുമ്പോൾ തന്നെ ഓർമകൾ ഓടി എത്തുക ആയി. എന്തോ ഒരു പ്രത്ത്യേക ടേസ്റ്റ് തന്നെ ആയിരുന്നു അതിനൊക്കെ. ഇപ്പോഴാവട്ടെ ഐസ് ക്രീം ഷോപ്‌സ് ഒട്ടനവധി തുറന്നു കഴിഞ്ഞു . എല്ലാം ഒന്നിനൊന്നു മെച്ചം. 

അതൊലൊന്ന്ആ ആണ് പേരുകേട്ട "പാൽ ഐസ് " ഷോപ് അവിടുത്തെ സ്പെഷ്യൽ ഐറ്റംസ് ഒന്ന് കഴിച്ചു നോക്കേണ്ടത് തന്നെ ആണ്. അതുപോലെ ഉള്ള മറ്റു ഐസ് ക്രീം ഷോപ് കളായ "കുൽഫി", "ഐസ് ബെർഗ്", "ആര്യ കൂൾബാർ" അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് ഐസ് ക്രീം ഇന് വേണ്ടി തന്നെ. 

തലായി  കടപ്പുറവും പിന്നെ നാഷണൽ ഹൈവേ തന്നെ ഉള്ള ബാലഗോപാല ക്ഷേത്രവും പിന്നെ ഇപ്പോൾ പുതുതായി തുടങ്ങിയ ഹാർബർ ഓക്കേ കൂടി തലശ്ശേരി യെ ഒന്ന് കൂടി ടൂറിസ്റ്റ് attraction ഉണ്ടാക്കിത്തരുന്നു . 

വൈകുന്നേരങ്ങളിൽ തലായി കടപ്പുറത്തു പോയി കടലിൽ ഒക്കെ മതിയാവുമോളം കളിച്ചിട്ട് സന്ധ്യ സമയത്തു റോഡ് കടന്നു വന്നു ബാലഗോപാല ക്ഷേത്രത്തിൽ ദീപാരാധന തൊഴാനോക്കെ പോയ ആ കുട്ടിക്കാലം ഇന്നും സന്തോഷത്തോടെ ഓർക്കുന്നു.
 

തലശ്ശേരിയെ പറ്റിയുള്ള നിങ്ങളുടെ ചോദ്യങ്ങൾ 

 
തലശ്ശേരി എന്തിന് പ്രസിദ്ധമാണ്? -What is Thalassery famous for?
 
ക്രിക്കറ്റ്, കേക്ക്, സർക്കസ് - സംസ്ഥാനത്തെ "മൂന്ന് സി" യുടെ നഗരം എന്ന് ഇതിനെ പലപ്പോഴും വിളിക്കാറുണ്ട്. ബ്രിട്ടീഷുകാർ ആദ്യമായി ക്രിക്കറ്റ് കളിച്ച സ്ഥലമാണിത്, ബ്രിട്ടീഷുകാർ ആദ്യമായി കൊണ്ടുവന്ന കേക്കുകൾ ഇവിടെയാണ് മമ്പള്ളിയിലെ റോയൽ ബിസ്‌ക്കറ്റ് ഫാക്ടറിയിൽ ചുട്ടത്, ഇന്ത്യൻ സർക്കസിന്റെ ഉത്ഭവം ഈ പട്ടണത്തിലും ഉണ്ടായിരുന്നു.
 
 
എന്തുകൊണ്ടാണ് തലശ്ശേരി കേരളത്തിലെ പാരീസ് എന്നറിയപ്പെടുന്നത്?-Why Thalassery is known as Paris of Kerala?
 
ഈ പട്ടണത്തിന് യൂറോപ്യന്മാർ "കേരളത്തിന്റെ പാരീസ്" എന്ന് വിളിപ്പേര് നൽകാൻ കാരണം അക്കാലത്ത് കേരളത്തിലെ ഏക ഫ്രഞ്ച് സൈനിക താവളത്തിന് സമീപമായിരുന്നതിനാൽആയിരുന്നു . പിന്നീട്, ഫ്രഞ്ചുകാർ മാഹിയിലേക്ക് (തലശ്ശേരിയിൽ നിന്ന് 5 കിലോമീറ്റർ തെക്ക്) സുഗന്ധവ്യഞ്ജനങ്ങൾ എളുപ്പത്തിൽ കൊണ്ടുപോകാമെന്നതിനാൽ അവിടേക്ക് മാറ്റി.

കേരളത്തിലെ ഏത് ജില്ലയാണ് തലശ്ശേരി?-Which district in Kerala is Thalassery?
 
കേരളത്തിലെ കണ്ണൂർ disttict ലാണ് തലശ്ശേരി ഉൾപ്പെടുന്നത് 
 
 
തലശ്ശേരിയുടെ പഴയ പേര് എന്താണ്?-What is the old name of Thalassery?
 
തലശ്ശേരി, മുമ്പ് ടെലിച്ചേരി, പട്ടണവും തുറമുഖവും, വടക്കൻ കേരള സംസ്ഥാനം, തെക്കുപടിഞ്ഞാറൻ ഇന്ത്യ. അറബിക്കടലിന്റെ മലബാർ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 1683-ൽ ബ്രിട്ടീഷുകാർ കുരുമുളകിന്റെയും ഏലത്തിന്റെയും വ്യാപാരത്തിനായി സ്ഥാപിച്ച ഈ പട്ടണം മലബാർ തീരത്തെ അവരുടെ ആദ്യത്തെ വാസസ്ഥലമായിരുന്നു.
 




 


ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അതിനെ നേരിടാനുള്ള പ്രോചോദനം കിട്ടുന്നതിന് വേണ്ടി നിങ്ങൾക്കു വേണ്ടി ഞാൻ താഴെ കൊടുത്തിരിക്കുന്ന ബ്ലോഗ് സമർപ്പിക്കുന്നു.
 
 
ഈ ലിങ്ക് ലൂടെ നിങ്ങൾക്കു എന്റെ പേജ് ൽ എത്താം .
 
അപ്പോൾ എല്ലാവരും സന്തോഷത്തോടെ ഇരിക്കുക ആത്മവിശ്വാസം ഒരിക്കലും കൈവിടരുത് , ജീവിതതിൽ എല്ലാ ഉയർച്ചയും നിങ്ങൾക്കു കൈവരുന്നതാണ് 

Post a Comment

0 Comments